HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ശമീർ അഹ്സനി അൽ അസ്ഹരിക്ക് സ്വീകരണം നൽകി.

ശമീർ അഹ്സനി അൽ അസ്ഹരിക്ക് സ്വീകരണം നൽകി.

മലപ്പുറം:ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് ഇൻ്റർ നാഷണൽ സ്കോളേഴ്സ് ലീഡർഷിപ്പ് ട്രെയിനിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ കോഡൂർ അൽ ഇള്ഹാർ അക്കാഡമി ഡയറക്ടറും മുദരിസും പ്രമുഖ പണ്ഡിതനുമായ ശമീർ അഹ്സനി അൽ അസ്ഹരിക്ക് സ്വീകരണം നൽകി.അൽ ഇള്ഹാർ അക്കാഡമിയിൽ നടന്ന സംഗമം എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ പി.പി.മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും അക്കാഡമി ചെയർമാനുമായ പൊൻമള മുഹിയിദ്ദീൻ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല മുശാവറ അംഗം പി.മുഹമ്മദ് അഹ്സനി കോഡൂർ,ടി.ടി.അബ്ദുനാസർ സഖാഫി,വി.അബ്ദു റഹ്‌മാൻ അസ്ഹരി, മുബഷിർ സഖാഫി,അമീൻ സഖാഫി,എം.കുഞ്ഞാലി, ബശീർ.പി.കെ,അബ്ദുസ്സലാം.എം സംസാരിച്ചു. ശമീർ അഹ്സനിക്കുള്ള സ്നേഹോപഹാരം  മുഹിയിദ്ദീൻ കുട്ടി ബാഖവി നൽകി. 

ഫോട്ടോ: ഈജിപ്‌തിലെ അൽ അസ്ഹർ സർവകലാശാലയിൽ നിന്നും സ്കോളേഴ്സ് ലീഡർഷിപ്പ് ട്രെയിനിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ശമീർ അഹ്‌സനി അൽ അസ്ഹരിക്ക്  നൽകിയ സ്വീകരണ സംഗമത്തിൽ പൊൻമള മുഹിയിദ്ദീൻ കുട്ടി ബാഖവി ഉപഹാരം നൽകുന്നു.

Previous Post Next Post