HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മാണൂർ പല്ലാണിപ്പറമ്പ് അങ്കണവാടിയിൽ പുതുവത്സര-ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

മാണൂർ പല്ലാണിപ്പറമ്പ് അങ്കണവാടിയിൽ പുതുവത്സര-ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

​പൊന്മള: മാണൂർ പല്ലാണിപ്പറമ്പ് അങ്കണവാടിയിൽ പുതുവത്സരത്തിന്റെയും ക്രിസ്മസിന്റെയും ഭാഗമായി വർണ്ണാഭമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കേക്ക് മുറിക്കൽ, പലഹാര വിതരണം, സാന്താക്ലോസിനെ വരവേൽക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.


​ഗ്രാമപഞ്ചായത്ത് മെമ്പർ ജലീൽ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കെ.ടി. മുഹമ്മദ് കുട്ടി, കെ.ടി. അബ്ദുറഹ്മാൻ (നാണി), തക്ദീർ മാസ്റ്റർ പുഴക്കൽ, വിമല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
​അങ്കണവാടി ജീവനക്കാരി വിമല, രക്ഷിതാക്കളായ ഫഹ്മ ഷെറിൻ, ഫാത്തിമ ഫസ്‌ലി, ഷഹാന ഷെറി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി പുതുവത്സര സന്ദേശങ്ങൾ കൈമാറിയാണ് സമാപിച്ചത്.

Previous Post Next Post