HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

സമസ്ത നൂറാം വാര്‍ഷിക സമ്മേളനം 2027 ജനുവരി 28 മുതല്‍ 31 വരെ മലപ്പുറത്ത്

സമസ്ത നൂറാം വാര്‍ഷിക സമ്മേളനം 2027 ജനുവരി 28 മുതല്‍ 31 വരെ മലപ്പുറത്ത്

മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറത്ത് നടക്കും. 'സമസ്ത: 100 പ്രകാശവർഷങ്ങള്‍' എന്ന പ്രമേയത്തില്‍ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക.
കോട്ടക്കല്‍ ബഹ്‌റുല്‍ ഉലൂം നഗറില്‍ നടന്ന വിളംബര സമ്മേളനത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വിളംബര സമ്മേളനം ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്‌ദുല്‍റഹ്‌മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കല്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും നൂറുക്കണക്കിന് പൊതു ജനങ്ങളും വിളംബര സമ്മേളനത്തില്‍ പങ്കെടുത്തു.
Previous Post Next Post