HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് മലപ്പുറം കേന്ദ്രത്തിൽ വോളന്റിയറാകാൻ അവസരം.

MY Bharat Youth Volunteer - മൈ ഭാരത്  വോളൻ്റിയറായി ( നെഹ്റു യുവ കേന്ദ്ര ) സേവനം നടത്താൻ അവസരം

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് മലപ്പുറം കേന്ദ്രത്തിൽ വോളന്റിയറാകാൻ അവസരം.

വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് 10-ാം ക്ലാസ് പാസായിരിക്കണം. കൂടുതൽ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന   ഉണ്ടായിരിക്കുന്നതാണ്

പ്രായപരിധി : 2025 ഏപ്രിൽ 1-ന് കുറഞ്ഞത് 18 വയസ്സ് തികഞ്ഞിരിക്കണം. പരമാവധി പ്രായം 29 വയസ്സ് ആണ്.

താൽപര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കാം


• ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിന്ന് രണ്ട് പേർക്ക് വീതം അവസരം. ആകെ ജില്ലയിൽ 32പേർക്ക് വോളൻ്റിയർമാരാകാം.

 നിലവിൽ റെഗുലർ കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും, സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.

MYBharat-ൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങൾ,സോഷ്യൽ വർക്ക് കോഴ്സുകൾ, NSS, NCC മുൻ പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.പട്ടികജാതി/പട്ടികവർഗ്ഗം (SC/ST), സ്ത്രീ പ്രാതിനിധ്യം പരിഗണിക്കും. NYVs (National Youth Volunteers) ആയി പ്രവർത്തിച്ചവർക്കോ, കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ഉപേക്ഷിച്ചു പോയവർക്കോ വീണ്ടും അപേക്ഷിക്കാൻ അർഹതയില്ല.

പ്രതിമാസ ഓണറേറിയം : 5000 രൂപ
പ്രവർത്തന കാലയളവ് : ഒരു വർഷം 

ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി 25
Previous Post Next Post