HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വണ്ടൂരിൽ നാലുവയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വണ്ടൂരിൽ നാലുവയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം:​വണ്ടൂർ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 

വണ്ടൂർ ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തു ആണ് മരിച്ചത്.

​ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. 

വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. 

ഉടൻ തന്നെ പുറത്തെടുത്ത് വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​നിലവിൽ മൃതദേഹം വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. 

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Previous Post Next Post