HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

എടരിക്കോട് ഇറങ്ങുന്നതിനു മുമ്പ്ബസ് മുന്നോട്ടെടുത്തു:പുറത്തേക്ക് തെറിച്ച യുവതിക്ക് ഗുരുതരമായ പരിക്ക്.

എടരിക്കോട് ഇറങ്ങുന്നതിനു മുമ്പ്ബസ് മുന്നോട്ടെടുത്തു:പുറത്തേക്ക് തെറിച്ച യുവതിക്ക് ഗുരുതരമായ പരിക്ക്.

മലപ്പുറം:​എടരിക്കോട് ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തതിനെത്തുടർന്ന് യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണ് അപകടം. വെളിമുക്ക് സ്വദേശിനിയായ 23 കാരിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. എടരിക്കോട്ട് വെച്ചായിരുന്നു സംഭവം.​ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ പെട്ടെന്ന് വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പുറത്തേക്ക് തെറിച്ചുവീണ യുവതിയുടെ തല സമീപത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ചതാണ് പരിക്കിന്റെ ആഘാതം വർധിപ്പിച്ചത്. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​സംഭവത്തിൽ  ബസ്സിലെ ഡ്രൈവർ കെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും യാത്രക്കാരുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി.

Previous Post Next Post