സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല കംപ്യൂട്ടര്‍ പരിശീലനം
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ ഉപകേന്ദ്രമായ കോഡൂര്‍ ടെക്‌നിക്കല്‍ കോളേജില്‍ വേനലവധിക്കാലത്ത് നടപ്പാക്കുന്ന വിവിധ കംപ്യൂട്ടര്‍ അധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരുമാസത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), റോബോട്ടിക്സ്, കോഡിങ് കോഴ്സും രണ്ട് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഓഫീസ് ഓട്ടോമേഷന്‍, കംപ്യൂട്ടറൈസിഡ് അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രോഗ്രാമിങ് ഇന്‍ സി. ആന്‍ഡ് സി. പ്ലസ് പ്ലസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്ലസ്, എക്‌സ്‌പ്ലോറിങ് ഉബുണ്ടു എന്നിവയാണ് പരിശീലിപ്പിക്കുന്നത്.
ഈ വര്‍ഷം നാല് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠനം പൂര്‍ത്തീകരിച്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 50 ശതമാനം ഫീസ് ഇളവുകളോടെയുള്ള പരിശീലനം.
അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 30 വരെ അവധി ദിവസങ്ങളിലൊഴികെ എല്ലാദിവസവും രാവിലെ 9.30നും വൈകുന്നേരം അഞ്ചിനുമുടയില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് ബാച്ചുകളിലായിട്ടാണ് ക്ലാസുകള്‍. രാവിലെ 9.30 മുതല്‍ 11 മണി വരെ ആദ്യബാച്ച്, 11 മണി മുതല്‍ 12.30 വരെ രണ്ടാം ബാച്ച്, 12.30 മുതല്‍ രണ്ട് മണിവരെ മൂന്നാം ബാച്ച്, രണ്ട് മണി മുതല്‍ 3.30 വരെ നാലാം ബാച്ച്, 3.30 മുതല്‍ അഞ്ച് മണി വരെ അവസാനത്തെ ബാച്ച് എന്നിങ്ങനെയാണ് അഞ്ച് ബാച്ചുകള്‍. വിവരങ്ങള്‍ തത്സമയം അറിയുന്നതിന്
കോഡൂർ ടെക്നിക്കൽ കോളേജിന്‍റെ ഫെയിസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുക. പോസ്റ്റുകള്‍ ലൈക്ക് & ഷെയര ചെയ്തു സഹകരിക്കുക.
ഫേസ്ബുക്ക് പേജ് https://www.facebook.com/share/1ZM89vG4Jd/*
ഫേസ്ബുക്ക് പ്രൊഫയല്‍ https://www.facebook.com/profile.php?id=61557416867684&mibextid=ZbWKwL
അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിന്‍സിപ്പല്‍, കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ് (കോര്‍ടെക്), ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ബില്‍ഡിങ്, താണിക്കല്‍, കോഡൂര്‍ പി.ഒ., എന്ന വിലാസത്തിലോ ഫോണ്‍: 04832 868518, വാട്സപ്പ് 9400 868518 എന്നിവയിലൊ ബന്ധപ്പെടാവുന്നതാണ്.