HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പൊന്നാനിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന വെളിയങ്കോട് സ്വദേശി മരിച്ചു

പൊന്നാനിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന വെളിയങ്കോട് സ്വദേശി മരിച്ചു

​മലപ്പുറം: പൊന്നാനി കർമ റോഡിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിയങ്കോട് സ്വദേശി മരണപ്പെട്ടു. വെളിയങ്കോട് കുമ്മിലവളപ്പ് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചാലിൽ മുഹമ്മദുണ്ണിയുടെ മകൻ മിർഫാദ് ആണ് മരിച്ചത്.
​കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4 മണിയോടെ പൊന്നാനി കർമ റോഡിലെ പാലത്തിന് സമീപമായിരുന്നു അപകടം. മിർഫാദ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിർഫാദിനെ ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

Previous Post Next Post