എടവണ്ണയിൽ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ചു വൻ അപകടം.
മലപ്പുറം: എടവണ്ണ പോത്തുവട്ടിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ച് വൻ അപകടം. അർധരാത്രിയോടയാണ് സംഭവം.
സ്ഥാപനം പൂർണമായും കത്തിനശിച്ചു.ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന രണ്ട് ഷെഡ്ഡുകളിലാണ് തീപടർന്നത്. തീപിടിക്കാനുള്ള സാഹചര്യം വ്യക്തമല്ല.
തിരുവാടി, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.