HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​അത്താണിക്കുണ്ടിൽ ലോക വനിതാ ദിനം ആഘോഷിച്ചു

​അത്താണിക്കുണ്ടിൽ ലോക വനിതാ ദിനം ആഘോഷിച്ചു

​ഊരകം: അത്താണിക്കുണ്ട് അങ്കണവാടിയുടെയും സാഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക വനിതാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അസൈനാർ ഊരകം നിർവഹിച്ചു.
​വി. വിനോദിനി ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 'ഇക്വാലിറ്റിയും സ്ത്രീസുരക്ഷാ പദ്ധതികളും' എന്ന വിഷയത്തിൽ ഫാഷിദ വലീദും, 'മികച്ച പാരന്റിങ്' എന്ന വിഷയത്തെ ആസ്പദമാക്കി സ്നേഹ ഇറക്കലും ക്ലാസുകൾ എടുത്തു. മുൻ മെമ്പർ അന്നത്ത് മൻസൂർ, സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ.കെ, ഷിൽജു, ശൈലജ കെ.പി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
​വനിതാദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ സുപർണ്ണ ടി. ഒന്നാം സമ്മാനവും, പ്രിൻസി ടി.പി രണ്ടാം സമ്മാനവും, റസീന എൻ.ടി മൂന്നാം സമ്മാനവും കരസ്ഥമാക്കി. കമലാവതി പി. സ്വാഗതവും വൃന്ദ പി. നന്ദിയും പറഞ്ഞു.

Previous Post Next Post