HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വാഴയൂരിൽ റോഡ് പണിക്കിടെ കോൺക്രീറ്റ് മിക്സർ മറിഞ്ഞു; തൊഴിലാളികൾ അടിയിൽപ്പെട്ടു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

വാഴയൂരിൽ റോഡ് പണിക്കിടെ കോൺക്രീറ്റ് മിക്സർ മറിഞ്ഞു; തൊഴിലാളികൾ അടിയിൽപ്പെട്ടു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

​മലപ്പുറം: വാഴയൂർ മൂളപ്പുറം റോഡ് നവീകരണ പ്രവർത്തനങ്ങൾക്കിടെ കോൺക്രീറ്റ് മിക്സർ മെഷീൻ മറിഞ്ഞ് മൂന്ന് തൊഴിലാളികൾ അടിയിൽപ്പെട്ടു.
​ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്.
​റോഡ് പണിക്കായി എത്തിച്ച വലിയ മിക്സർ മെഷീൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
​ഈ സമയത്ത് മെഷീന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ നിലവിൽ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
​എന്നാൽ മലയാളിയായ ഡ്രൈവർ ഇപ്പോഴും യന്ത്രത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
​ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയർഫോഴ്സും പോലീസും നാട്ടുകാരും.
​പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

Previous Post Next Post