മലപ്പുറം: കാവനൂരിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ മരിച്ചു. വെട്ടത്തൂർ കള്ളിക്കാട് സ്വദേശികളായ അസി (49), ഭാര്യ സൗദ (42) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ അസിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലും സൗദയുടേത് മഞ്ചേരി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം കാവനൂരിൽ ദാരുണമായ വാഹനാപകടം; കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ചു
Unknown
0