HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​സ്ട്രോങ്ങ് റൂമുകളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് ഇനി സ്ഥാനാർത്ഥികളുടെ കാവലും.

​സ്ട്രോങ്ങ് റൂമുകളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് ഇനി സ്ഥാനാർത്ഥികളുടെ കാവലും.

​തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷയ്ക്ക് പുറമെ സ്ഥാനാർത്ഥികൾക്കും തങ്ങളുടെ പ്രതിനിധികളെ കാവലിനായി നിയോഗിക്കാം. ഇതുസംബന്ധിച്ച് എല്ലാ സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി കത്തയച്ചു കഴിഞ്ഞു. കേരളത്തിൽ ആദ്യമായാണ് വോട്ടിങ് യന്ത്രങ്ങൾക്ക് ഇത്തരമൊരു സുരക്ഷാ ക്രമീകരണം ഒരുങ്ങുന്നത്.
​നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്ക് കാവലിരിക്കാൻ അനുമതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കുന്നതിനും വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുമാണ് കമ്മീഷന്റെ ഈ പുതിയ നീക്കം. യന്ത്രങ്ങളിൽ യാതൊരുവിധത്തിലുള്ള ക്രമക്കേടുകളും നടക്കുന്നില്ലെന്ന് ഇതിലൂടെ സ്ഥാനാർത്ഥികൾക്ക് നേരിട്ട് ബോധ്യപ്പെടും.
​നിലവിൽ സ്ട്രോങ്ങ് റൂമുകൾക്ക് കേന്ദ്ര-സംസ്ഥാന സേനകളുടെ കനത്ത സുരക്ഷയും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ത്രിതല സുരക്ഷാ സംവിധാനത്തിന് പുറമെയായിരിക്കും സ്ഥാനാർത്ഥികൾ നിശ്ചയിക്കുന്ന പ്രതിനിധികളുടെ നിരീക്ഷണം കൂടി ലഭ്യമാവുക

Previous Post Next Post