തിരൂരിൽ വി.അബ്ദുറഹിമാൻ പരാജയപ്പെട്ടേക്കും, മലപ്പുറത്ത് എൽ ഡി എഫ് രണ്ട് സീറ്റിൽ ഒതുങ്ങും മെന്ന് സിപിഎം വിലയിരുത്തൽ
തിരൂരില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തോല്‍ക്കുമെന്ന്
സിപിഎം വിലയിരുത്തല്‍. തിരൂരില്‍ ശക്തമായ പോരാട്ടം നടന്നെങ്കിലും വിജയം ഉറപ്പില്ല. തവനൂരും പൊന്നാനിയും സീറ്റ് നിലനിര്‍ത്തുമെന്നും താനൂരില്‍ തോല്‍ക്കുമെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.
ശക്തരായ സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയെങ്കിലും മലപ്പുറത്ത് രണ്ട് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിയേക്കുമെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ വിലയിരുത്തൽ.
തവനൂരില്‍ 3,000 മുതല്‍ 5,000 വരെ ഭൂരിപക്ഷം നേടിയേക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. പൊന്നാനിയിൽ 7,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയേക്കും.അതിന് പുറമെ വേങ്ങരയിലും ഏറനാടും ശക്തമായ മത്സരം നടത്തിയിട്ടുണ്ട് എന്നും ജില്ല കമ്മിറ്റി കണക്ക് കൂട്ടി.