തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 32 പേര്‍ ചികിത്സയില്‍; പേവിഷബാധയെന്ന് സംശയം
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് നായയുടെ ആക്രമണമുണ്ടായത്. ഒരു നായ തന്നെയാണ് 32 പേരെയും കടിച്ചതെന്നാണ് വിവരം. നായക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഡോഗ് സ്‌കോഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
പോത്തീസിന്റെ അടുത്ത് നിന്നാണ് നായ നിരവധി പേരെ കടിച്ചത്. ഒരു നായ തന്നെ പല സ്ഥലങ്ങളിലും ആക്രമണം നടത്തിയെന്നാണ് വിവരം. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും എട്ടുപേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ചികിത്സ തേടിയ എല്ലാവര്‍ക്കും പേവിഷ വാക്‌സിന്‍ കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.