പ്രാദേശിക സ്വാതന്ത്യസമരത്തിന്റെ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍
മലപ്പുറം: 1921 ലെ മലബാര്‍ സ്വാതന്ത്യസമരചരിത്രം പഠിക്കാന്‍ ആല്‍പറ്റക്കുളമ്പ് പി.കെ.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പൂക്കോട്ടൂരിലെത്തി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'യാദ്ഗര്‍ എ ആസാദി''എന്ന് നാമകരണം ചെയ്ത പരിപാടി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു. ചരിത്രഗവേഷകനും ഗ്രന്ഥകര്‍ത്താവുമായ പി.എ. സലാം മുഖ്യ പ്രഭാഷണം നടത്തി. പൂക്കോട്ടൂര്‍ യുദ്ധ സ്മാരകവും ചരിത്രാവശിഷ്ടങ്ങളും വിദ്യാര്‍ത്ഥിസംഘം സന്ദര്‍ശിച്ചു. പി.ടി.എ. പ്രസിഡന്റ് ഷാജു പെലത്തൊടി, അധ്യക്ഷത വഹിച്ചു. സാബു ഊരോത്തൊടി നൗഫല്‍, നൂര്‍ജഹാന്‍ സി.പി. ക്ഷേമവാസുദേവന്‍, എ.പി. ഷംല, അന്‍വര്‍ പ്രസംഗിച്ചു.