Top News

ചർച്ചയും പങ്കെടുത്തവർക്കെല്ലാം സമ്മാനവും വാർഡ് സഭ ആഘോഷമാക്കി നാട്ടുകാർ

 ചർച്ചയും പങ്കെടുത്തവർക്കെല്ലാം സമ്മാനവും   വാർഡ് സഭ ആഘോഷമാക്കി നാട്ടുകാർ



കോട്ടക്കൽ നഗരഭ വാർഡ് -14  ഈസ്റ്റ് വില്ലൂർ വാർഡ് സഭ ജന പങ്കാളിത്തം കൊണ്ട് ശ്രേദ്ധയമായി 120  ഓളം ആളുകളാണ് വാർഡ് സഭയിൽ എത്തിച്ചേർന്നത്വാർഡ് കൗൺസിലർ ഷഹാന ഷഫീറിന്റെ അധ്യക്ഷതയിൽ  ചെരട റഷീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു ..മുനിസിപ്പൽ ക്ലർക്ക് സജീഷ് കുമാർ വിഷയാവതരണം  നടത്തി ചീരങ്ങൻ ഷാഫി,നൗഷാദ് പപ്പായി തുടങ്ങിയവർ സംസാരിച്ചു.

വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ സൂപ്പർവൈസറെയും ആദരിച്ചു.


ഗ്രാമസഭയിൽ പങ്കെടുത്തവരിൽ നിന്നും  തിരഞ്ഞെടുത്തവർക്ക് ഡിന്നർ സെറ്റ്,കുക്കർ,കാസ് റൂൾ ,പത്രങ്ങളും ,മറ്റു പങ്കെടുത്ത എല്ലവർക്കും ചെറിയ പ്രോത്സാഹനങ്ങളും നൽകി വ്യത്യസ്തമായ വാർഡ് സഭ ക്ക് ജനങ്ങൾ  അഭിനന്ദനങ്ങൾ  അറിയിച്ചു..തുടർന്നും   ഇത്തരം പരിപാടികളും നടത്തി ഗ്രാമ സഭകളെ വലിയ പങ്കാളിത്തം ഉറപ്പ് വരുത്തി വികസന പ്രവർത്തങ്ങളിൽ  പ്രദേശത്തെ ആളുകളുടെ പങ്ക് ഉറപ്പ് വരുത്തും എന്നും വാർഡ് കൗൺസിലർ പറഞ്ഞു.

Previous Post Next Post