Top News

മസ്റ്ററിങ് നടത്തണം

മസ്റ്ററിങ് നടത്തണം

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ സെപ്റ്റംബര്‍ 30 നകം വാർഷിക മസ്റ്ററിങ് നടത്തണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0495 2966577, 9188230577

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള തൊഴിലാളി/കുടുംബ/സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് വേണ്ടി സെപ്റ്റംബര്‍ 30 നകം വാർഷിക മസ്റ്ററിങ് നടത്തണം. നിശ്ചിത കാലയളവിൽ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും ഒന്നു മുതൽ 20 വരെ മസ്റ്ററിങ് നടത്താം. എന്നാൽ പ്രസ്തുത മാസം മുതലുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുള്ളു എന്ന് ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 0483 2734827.

Previous Post Next Post