Top News

പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം, അമ്മയിലെ കൂട്ടരാജിക്കു പിറകെ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യു.സി.സി

പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം, അമ്മയിലെ കൂട്ടരാജിക്കു പിറകെ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യു.സി.സി
 
 കോഴിക്കോട്: താര സംഘടനയായ അമ്മയിലെ കൂട്ടരാജിക്കു പിറകെ ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യു.സി.സി രംഗത്ത്. പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് കുറിപ്പ് പങ്കുവെച്ചത്.

'പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം' എന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കു പിന്നാലെ അമ്മ സംഘടന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നടന്‍ മോഹന്‍ലാലും 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചിരുന്നു. ലൈംഗികാരോപണത്തെത്തുടര്‍ന്ന് നേരത്തെ, ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് സദഘടനയിലെ കൂട്ടരാജി. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ധാര്‍മിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് അമ്മ സംഘടന പ്രസിഡണ്ട് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ ഡബ്ല്യു.സി.സിയുടെ പ്രതികരണങ്ങളെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡബ്ല്യു.സി.സി യുടെ (വിമന്‍ ഇന്‍ സിനിമാ കലക്ടീവി) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനായി ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്.

Previous Post Next Post