ബി.ടെക് ലാറ്ററൽ എൻട്രി അവസാന ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2024-25 അദ്ധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലെ അവസാന ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് ഓൺലൈൻ ആയി അടച്ചു കോളേജുകളിൽ 14നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364