തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ നവജാതശിശുവിന്റെ മൃതദേഹം; ഉപേക്ഷിച്ചത് ബാഗിലാക്കി
തൃശൂര്‍: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം. ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിലാണ് മൃതദേഹം കണ്ടത്. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് വിവരം.
പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മേല്‍പ്പാലത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലിസ് സീല്‍ ചെയ്തു. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.