മന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചു
സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന ജാഗ്രത, ക്ഷമത പദ്ധതികളുടെ ഫ്ലാഗ് ഓഫ് ഭക്ഷ്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി. ആർ. അനിൽ തിരുവനന്തപുരത്ത് നിർവഹിച്ചു.
സംസ്ഥാനമോട്ടാകെ 15000 വ്യാപാരസ്ഥാപനങ്ങൾ പരിശോധിച്ച് നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികളും പ്രോസീക്യൂഷൻ നടപടികളും കൈക്കൊള്ളുന്ന പദ്ധതിയാണ് ജാഗ്രത. ആയിരം പമ്പുകൾ പരിശോധിച്ച് അളവിൽ വ്യത്യാസമോ കൃത്രിമമോ ഉണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കുന്ന പദ്ധതിയാണ് ക്ഷമത.