മലപ്പുറം ഉപജില്ല നീന്തല്‍ മത്സരം ആല്‍പറ്റകുളമ്പ സ്‌കൂള്‍ ചാമ്പ്യന്‍മാര്‍
കോഡൂര്‍: മഞ്ചേരിയില്‍ വെച്ച് നടന്ന മലപ്പുറം ഉപജില്ലാ നീന്തല്‍ മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ആല്‍പറ്റകുളമ്പ പി.കെ.എം.യു.പി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനമാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാഴ്ചവെച്ചത്.അധ്യാപകരായ ഹസ്സന്‍ മാസ്റ്റര്‍, ഫാസില്‍ മാസ്റ്റര്‍,ഉസ്മാന്‍ മാസ്റ്റര്‍, അന്‍വര്‍ മാസ്റ്റര്‍,ശ്രീലക്ഷ്മി ടീച്ചര്‍ നേതൃത്വം നല്‍കി.