HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വേങ്ങരയിൽ ലഹരി വിരുദ്ധ മാരത്തോണ് ഏപ്രിൽ 20 ന്


വേങ്ങരയിൽ ലഹരി വിരുദ്ധ മാരത്തോണ് ഏപ്രിൽ 20 ന്


വേങ്ങര: ലഹരി വിപത്തിനെതിരെ ബോധവൽക്കരണം നടത്തുകയും വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടും "ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ" എന്ന പേരിൽ 7 കിലോമീറ്റർ ഓട്ടം സംഘടിപ്പിക്കുന്നു. 2025 ഏപ്രിൽ 20-ന് രാവിലെ 6 മണിക്കാണ് ഓട്ടം ആരംഭിക്കുന്നത്.

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ (രജി. നമ്പർ: 70/25) നേതൃത്വത്തിലാണ് ഓട്ടം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ട്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ്. കൂടാതെ, വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ 100 രൂപയുടെ സമ്മാന കൂപ്പണും ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്.

പ്രാദേശിക വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.

ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, യുവതലമുറയെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്നതാണ് ഈ ഓട്ടത്തിന്റെ ലക്ഷ്യം. വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനശേഖരണം ഈ ഓട്ടത്തിലൂടെ നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

9567 111 464, 9847 813 651



 

Previous Post Next Post