റെഫ്രസ്‌കോസ്' സഹവാസ ക്യാമ്പ്: ലോഗോ പ്രകാശനം ചെയ്തു
' കോഡൂര്‍ അല്‍ഹുദ ഗേള്‍സ് കാമ്പസില്‍ നടക്കുന്ന 'റെഫ്രസ്‌കോസ്' സഹവാസ ക്യാമ്പിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
മലപ്പുറം: കോഡൂര്‍ അല്‍ഹുദ ഗേള്‍സ് കാമ്പസില്‍ 'റെഫ്രസ്‌കോസ്' എന്ന പേരില്‍ ഏപ്രിലില്‍ നടക്കുന്ന സഹവാസ ക്യാമ്പിന്റെ ലോഗോ പ്രകാശനം നടത്തി. ഗേള്‍സ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക സമസ്ത ഫാളില കോളേജിന്റെ കീഴിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പഠനം, സൗഹൃദം, ധാര്‍മികത, നിത്യജീവിതത്തിലെ കര്‍മങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം വൈവിധ്യങ്ങളായ വിനോദങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള 24 മണിക്കൂള്‍ ക്യാമ്പില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പെണ്‍കുട്ടികളാണ് പങ്കെടുക്കുക.
ലോഗോയുടെ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ഫാളില കോളേജ് പ്രിന്‍സിപ്പല്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.
കോളേജ് കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ.പി. സൈനുല്‍ആബീദീന്‍ തങ്ങള്‍, പി.പി. അബ്ദുല്‍നാസര്‍, ചെറുകാട്ടില്‍ ഹുസൈന്‍ഹാജി, കെ. അലവിക്കുട്ടി മുസ് ലിയാര്‍, പാലോളി അബൂബക്കര്‍ എന്‍ജിനിയര്‍, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ യഅഖൂബ് വാഫി, അഫ്‌സല്‍ പാലോളി തുടങ്ങിയവര്‍ സംബന്ധിച്ചു.