Top News

നാളെ കോഡൂരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കം

 നാളെ കോഡൂരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കം

കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി "ന്നാ ഞാൻ തിരിച്ചറിയും...!" എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നാളെ (13-03-2025)താണിക്കൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റാബിയ ചോലക്കൽ പരിപാടി ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പി.എസ് പ്രസാദ് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസുകൾ നയിക്കും.

അയൽക്കൂട്ട തലം മുതൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പുലർത്താൻ വാർഡ് തലത്തിൽ ജാഗ്രതാ സമിതി രൂപീകരിക്കും. ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി വാഹന അനൗൺസ്‌മെൻ്റും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.

ലഹരിയുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇത്തരം ബോധവൽക്കരണ പരിപാടികൾ അനിവാര്യമാണെന്ന് പ്രസിഡൻ്റ് റാബിയ ചോലക്കൽ അഭിപ്രായപ്പെട്ടു. 

ഈ പരിപാടിയിലൂടെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം നടത്താനും, യുവതലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.


Previous Post Next Post