ഇന്ത്യനൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ത്യനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടക്കൽ നഗരസഭ വൈസ് ചെയർമാൻ ചെരട മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഫിറോസിൽ നിന്ന് ലൈസൻസിനുള്ള അപേക്ഷ സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.
ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. ബഷീർ, കോട്ടക്കൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി. ഷാനവാസ്, ഇന്ത്യനൂർ യൂണിറ്റ് ജനറൽ സെക്രട്ടറി സെമീറുദ്ധീൻ സൽക്കാര, ട്രഷറർ സലീം സനാലാബ് എന്നിവർ പങ്കെടുത്തു. കൂടാതെ, സെക്രട്ടറിയേറ്റ് അംഗങ്ങളും പ്രവർത്തക സമിതി അംഗങ്ങളും യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വ്യാപാരികൾക്ക് ലൈസൻസ് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ നിരവധി വ്യാപാരികൾ പങ്കെടുത്തു. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും സംഘാടകർ അഭിനന്ദിച്ചു.