Top News

നൊമ്പരമായി ലിയാനും ആബിദയും; വിരുന്നിനെത്തിയവർ ആഴങ്ങളിൽ മാഞ്ഞു, കണ്ണീരോടെ വിട നൽകി നാട്

 

മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച 15കാരനും പിതൃസഹോദരിക്കും കണ്ണീരോടെ വിട നൽകി നാട്. തവനൂർ  സ്വദേശി കരിങ്കപ്പാറ ആബിദ (45), ആനക്കര കൊള്ളാട്ട് സ്വദേശി മുഹമ്മദ് ലിയാൻ (15) എന്നിവരാണ് മരിച്ചത്......

വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റിപ്പുറം തവനൂർ മദിരശ്ശേരിയിലാണ് നാടിനെ കണ്ണീരിലാക്കിയ ദുരന്തമുണ്ടായത്. വീടിനു സമീപം ഭാരതപ്പുഴയിലെ കടവിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാനാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. ലിയാനെ രക്ഷിക്കാനിറങ്ങിയ ആബിദയും മുങ്ങിത്താഴ്ന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.......

ആബിദയുടെ സഹോദരനായ കബീറിന്‍റെ ഭാര്യ കൗലത്തും മക്കളായ മുഹമ്മദ് ലിയാൻ, റയാൻ, സയാൻ എന്നിവരും ബുധനാഴ്ചയാണ് ആബിദയുടെ വീട്ടിലേക്ക് വിരുന്നെത്തിയത്. വിരുന്നിന്റെ സന്തോഷം കണ്ണീരായി മാറുകയായിരുന്നു. മരിച്ച മുഹമ്മദ് ലിയാൻ ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.

ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post