മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ എന്‍.എം.എംഎസ്. പരീക്ഷാ പരിശീലന പദ്ധതിയായ ഇംബൈബിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച വിദ്യാഭ്യാസ പദ്ധതിക്കുള്ള കേരള പഞ്ചായത്ത് വാര്‍ത്താചാനലിന്റെ പുരസ്‌കാരം. എന്‍.എം.എം.എസ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി അവരെ മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതാണ് പദ്ധതി. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.
തൃശൂരില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മെമ്പര്‍മാരും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അന്തരിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാതയ്ക്കുള്ള മരണാനന്തര ബഹുമതിയും കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി.