മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനു കേരള പഞ്ചായത്ത് വാർത്താ ചാനൽ ഏർപ്പെടുത്തിയ സമഗ്ര പുരസ്കാരം നേടിയ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിനെ കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. NMMS സ്കോളർഷിപ്പ് പരീക്ഷക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ 'ഇംബൈബ്' പദ്ധതിയും, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് വിദ്യാർത്ഥികൾ ആഴത്തിൽ പഠിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ 'ഗാന്ധിയെ അറിയാൻ' പദ്ധതിയുമുൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയ നൂതന പദ്ധതികളാണ് മലപ്പുറം ബ്ലോക്കിനെ സമഗ്ര പുരസ്കാരത്തന് അർഹമാക്കിയത്.
കോഡൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആദരം മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റജുല പെലത്തൊടി. മെമ്പർമാരായ എം ടി ബഷീർ, റാബിയ കെ.പി എന്നിവർ ചെർന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ സി പി ഷാജി, വി മുഹമ്മദ് കുട്ടി, എം പി മുഹമ്മദ്, നാസർ കൊളക്കാട്ടിൽ, തറയിൽ യൂസുഫ്, വി പി ഹനീഫ, ഉമ്മർ പറവത്ത്, നാസർ കുന്നത്ത്, കെ എൻ എ ഹമീദ് മാസ്റ്റർ, കെ എൻ ഷാനവാസ്, മുജീബ് ടി, കെ എം സുബൈർ, സക്കീന പുൽപ്പാടൻ, റാബിയ ചോലക്കൽ, ഷമീമത്തുന്നീസ പാട്ടുപാറ, ആസ്യ കുന്നത്ത്, പി കെ ഫസീല ടീച്ചർ, മുംതാസ് വില്ലൻ എന്നിവർ സംബന്ധിച്ചു.