കോഡൂർ: ആൽപ്പറ്റ കുളമ്പ് മുസ്ലിംലീഗ് ട്രഷറർ ആയിരുന്ന വി പി അബ്ദുല്ല കുട്ടി സാഹിബിന്റെ വിയോഗം മുസ്ലിം ലീഗ് പാർട്ടിക്കും മഹല്ലിനും തീരാ നഷ്ടം.
30 വർഷത്തോളം മഹല്ലിന്റെ ഭാരവാഹിയായും തന്റെ ആരോഗ്യം ഉള്ള കാലം മുഴുവൻ സേവനത്തിനായി മാറ്റിവെച്ച് മഹല്ലിന്റെ എല്ലാ പ്രവർത്തനത്തിലും തന്റേതായ കഴിവ് തെളിയിച്ച് നിറപുഞ്ചിരിയോടെ പെരുന്നാൾ ദിവസം തിരുവനന്തപുരം സി എച്ച് സെന്റർ കളക്ഷനും പൂർത്തീകരിച്ചാണ് അബ്ദുള്ള കൂട്ടി മടങ്ങിയത്.
ആദ്യകാല വൈറ്റ് ഗാർഡ് ക്യാപ്റ്റനായും ഗ്രീൻകാർഡ് ക്യാപ്റ്റനായും പ്രവർത്തിച്ച് മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്കും തെരഞ്ഞെടുപ്പ് സമയങ്ങളിൽ രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് ചിട്ടയായ പ്രവർത്തനം നടത്തുന്നതിനും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം എല്ലാവർക്കും മാതൃകയായിട്ടാണ് തന്റെ പുരുഷയുസ്സ് കൊണ്ട് അടയാളപ്പെടുത്തിയത്. മക്കളിൽ ശാരീരിക പരിമിതിയുള്ള മകൻ റിയാസിനെ മുസ്ലിം ലീഗിന്റെ റാലിയിലും സമ്മേളനങ്ങളിലും വാഹനത്തിൽ കയറ്റി എത്തിക്കുന്നതിനും അദ്ദേഹത്തിന് പാർട്ടിയോടുള്ള ആത്മാർത്ഥത തന്നെയായിരുന്നു.
കോഡൂരിലെ ബഡ്സ് സ്കൂളിന്റെ പിടിഎ പ്രസിഡണ്ടായി പ്രവർത്തിക്കുന്ന അദ്ദേഹം ഡി എ പി എൽ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നു.
മരണ വിവരം അറിഞ്ഞ്
കെ പി എ മജീദ് എംഎൽഎ,
പി ഉബൈദുള്ള എംഎൽഎ
പാർട്ടിയുടെ ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കൾ വനിതാ ലീഗ് നേതാക്കൾ എന്നിവർ വസതി സന്ദർശിച്ചു.
പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം പ്രദേശത്തെ മുസ്ലിം ലീഗ് പാർട്ടിക്കും നാടിനും ഉണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു .
അനുശോചന യോഗത്തിൽ മഹല്ല് ഭാരവാഹികൾ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരായ
പാന്തൊടി ബാപ്പുട്ടി സാഹിബ്, എം ടി ബഷീർ, കൊളക്കാട്ടിൽ നാസർ, കുന്നത്ത് കുഞ്ഞിമുഹമ്മദ്, ഗഫൂർ ചെറുകാട്ടിൽ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, നാസർ കുന്നത്ത്, മുഹമ്മദ് വില്ലൻ, റാഷിദ് വില്ലൻ, മജീദ് മാസ്റ്റർ വില്ലൻ സംസാരിച്ചു.
ശിഹാബ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി