കോഡൂർ: മലപ്പുറം മണ്ഡലം ദളിത് ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നീലകണ്ഠൻ കരുവട്ടകുത്തിനെ പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം കൗൺസിലർ വില്ലൻ മൊയ്തീൻ ചടങ്ങിൽ നീലകണ്ഠന് മൊമെന്റോ നൽകി.
പുളിയാട്ടുകുളം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് വില്ലൻ കുഞ്ഞാപ്പയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.പി. ഹനീഫ, എൻ. ഇബ്രാഹിം, കുഞ്ഞീൻകുട്ടി കെ.ടി., അത്തിമണ്ണിൽ സുഹൈൽ, അഫ്സൽ പൂക്കാടൻ, പൂവക്കാട്ട് മുഹമ്മദ്, കെ.ടി. അബ്ദുല്ലത്തീഫ്, അത്തിമണ്ണിൽ ഷരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കെ.ടി. ജലീൽ മാസ്റ്റർ സ്വാഗതവും വില്ലൻ മുഹമ്മദലി മുസ്ല്യാർ നന്ദിയും പറഞ്ഞു.