Top News

അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്; മലപ്പുറം എംഎസ്പി സ്‌കൂൾ അധ്യാപികയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു


 മലപ്പുറം:  എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവം. അധ്യാപികയ്‌ക്കെതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച ബീഗം എന്ന അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു.


അധ്യാപികയെ എടപ്പാളിലെ ഐഡിടിആറിൽ മൂന്ന് ദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു. മലപ്പുറം ആർടിഒയുടേതാണ് നടപടി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ബീഗം ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു സഹപാഠികൾ ശക്തമായ സമരം നടത്തിയിരുന്നു.


കഴിഞ്ഞ വെള്ളി വൈകിട്ട്‌ നാലിനാണ്‌ സംഭവം.സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥി മിർഷ ഫാത്തിമക്കാണ്‌ പരിക്കേറ്റത്‌. വിദ്യാർഥിയുടെ കാലിന്‌ പൊട്ടലുണ്ട്‌. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post