മലപ്പുറം : മദ്രസയിൽ പഠിച്ചു കൊണ്ടിരിക്കെ സൗത്ത് കോഡൂർ റെയ്ഞ്ചിൽ നിന്ന്
എസ് .എസ് .എൽ .സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സൗത്ത് കോഡൂർ റെയ്ഞ്ച് മദ്രസ മാനേജ് മെന്റ് അസോസിയേഷൻ "യഅ്കൂബ് മാസ്റ്റർ സ്മാരക ക്യാഷ് അവാർഡ്" നൽകും.
ദീർഘകാലം സമസ്തക്കും മദ്രസ പ്രസ്ഥാനത്തിനും വേണ്ടി പ്രവർത്തിച്ച് സൗത്ത് കോഡൂർ റൈഞ്ച് മാനേജ്മെന്റ് അസോസിയേഷന്റെ വർക്കിങ് സെക്രട്ടറി ആയിരിക്കെ മരണപ്പെട്ട യഅ്കൂബ് മാസ്റ്ററുടെ(ബാബു മാസ്റ്റർ ചട്ടിപറമ്പ്) സ്മരണാർത്ഥം സൗത്ത് കോഡൂർ റൈഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷനാണ് അവാർഡ് ഏർപ്പെടുത്തിയത് .
സൗത്ത് കോഡൂർ റെയ്ഞ്ചിലെ മദ്രസകളിൽ പഠിച്ചു കൊണ്ടിരിക്കെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അതാത് മദ്രസ സദർ ഉസ്താദുമാരെ അറിയിക്കണമെന്ന് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് പാന്തൊടി കുട്ടിപ്പയും സെക്രട്ടറി മച്ചിങ്ങൽ മുഹമ്മദും അറിയിച്ചു.