Top News

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

 

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.


ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post