ഇളം തലമുറയുടെ സർഗ്ഗശേഷിയും കുടുംബ ഭദ്രതയും തകരാറിലാക്കുന്ന ലഹരിയുടെ വിപത്തിനെതിരെ പ്രതിരോധം തീർക്കാൻ കൂട്ടായ്മകൾ രൂപം കൊള്ളണമെന്ന് ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര വേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു മലപ്പുറം സി കെ ജി ഹാളിലെ ചടങ്ങിൽ ജില്ലാ പ്രസിഡൻറ് അഡ്വക്കറ്റ് വിഎം സുരേഷ് കുമാർ മോഡറേറ്ററായിരുന്നു ആരോഗ്യവകുപ്പ് ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിക്കലി വിഷയം അവതരിപ്പിച്ചു. ലോയെഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് അബ്ബാസ്. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി നസീർ അയമോൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം ജലീൽ മാസ്റ്റർ പൊന്മള, മോഹനൻ പടിഞ്ഞാറ്റുമുറി, ഹെൽത്ത് ഇൻസ്പെക്ടർ പ്രമോജ് വി ബി, ശിവദാസ് പിലാപ്പറമ്പിൽ,സലീക്ക് പി മോങ്ങം, സുൽഫിക്കർ അയമോൻ, ഇബ്രാഹിം തയ്യിൽ, സുനിൽ പട്ടണത് തുടങ്ങി യവർ ടേബിൾ ടോക്കിൽ സംസാരിച്ചു. മലപ്പുറം ഡിസിസി സെക്രട്ടറി പി നൗഫൽ ബാബു ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ടേബിൾ ടോക് ഉത്ഘാടനം ചെയ്തു മെയ് മൂപ്പൊത്തിനു സർവീസിൽ നിന്നും വിരമിച്ച ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയം ഗം നസീർ അയമോന് ഉപഹാരം നൽകി.
Latest News