Top News

ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം: വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം.

മലപ്പുറം: ലഹരിക്കെതിരെ സാമൂഹ്യപ്രതിരോധം തീർക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹ്മാൻ കാരാട്ട് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി മരവട്ടം ഗ്രേസ് വാലി കോളേജിൽ വെച്ച് നടത്തിയ പരിപാടിയിൽ പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന മജീദ് അധ്യക്ഷയായി. ഡെപ്യൂട്ടി ഡി എം ഒ ഡോ. എ ഷിബുലാൽ മുഖ്യപ്രഭാഷണം നടത്തി കോളേജ് പ്രിൻസിപ്പാൾ ഡോ. എം. ഉസ്മാൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. കോളേജ് മാനേജർ ഫൈസൽ വാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കടക്കാടൻ ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി അബ്ദുൽജലീൽ, ഗ്രാമപഞ്ചായത്ത് വാർഡ് അംഗം കുഞ്ഞി മുഹമ്മദ് ഒളകര, പൂക്കോട്ടൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ എ ഷമീമ തസ്നി, പൊന്മള കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ കെ പി ഷമീർ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ല എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ പി എം ഫസൽ, വിൻസെന്റ് സിറിൾ, ടെക്നിക്കൽ അസിസ്റ്റൻറ് എം ഷാഹുൽ ഹമീദ്, ഐ ഇ സി കൺസൾട്ടന്റ് ഇ. ആർ ദിവ്യ, വിമുക്തി നോടൽ ഓഫീസർ സഫ് വാൻ, ഹെൽത്ത് സൂപ്പർവൈസർ കെ കെ നാസർ, എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി ഫാത്തിമ ഷിഫ്ന, തുടങ്ങിയവർ പ്രസംഗിച്ചു. എൻ എസ് എസ് കോളേജ് യൂണിറ്റ് തയ്യാറാക്കിയ ബോധവൽക്കരണ ഡോക്യുമെൻററി "ജീവിതമാണ് ലഹരി"പ്രദർശിപ്പിച്ചു.

ഓറഞ്ച് നിറത്തിലുള്ള ന്യൂസ് ടിക്കർ
Latest Newsഏതെങ്കിലും രീതിയിലുള്ള ലഹരി ഉപയോഗമോ,വിപണനമോ,ശ്രദ്ധയിൽപെട്ടാൽ 99 95 96 66 66 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുക. വിവരം നൽകുന്നവരുടെ രഹസ്യാത്മകത സംരക്ഷിക്കുന്നതായിരിക്കും.| കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി കോഡൂർ ഓൺലൈൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 99 46 67 65 04 എന്ന നമ്പറിൽ ബന്ധപ്പെടുക.| വാർത്തകളും, പരസ്യങ്ങളും നൽകാൻ 99 46 67 65 04 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക|
Previous Post Next Post