മലപ്പുറം ചങ്ങരംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാഞ്ഞിരത്താണി കൊഴിക്കര മൈക്കാട് മഹാരാഷ്ട്ര കാദറിൻ്റെ മകൻ 18 വയസ്സുള്ള ഹാഷിം ആണ് മരിച്ചത്.തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരണം സംഭവിച്ചത്.ജൂൺ 1 ഞായറാഴ്ച മണിയോടെകോഴിക്കരയിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഒരു ഉണ്ടായത്.അപകടത്തിൽ കോഴിക്കര സ്വദേശി വാരിയത്ത് വളപ്പിൽ മൊയ്‌തു (80) മൊയ് തുവിൻ്റെ മകൻ അബ്ദുൽ കരീം(55)എന്നിവർക്കും പരിക്കേറ്റിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ഹാഷിമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
ചങ്ങരംകുളം കൊഴിക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Unknown
0