കോഴിക്കോട്: ബേപ്പൂർ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ച സംഭവത്തിൽ കപ്പലിൽ ഉണ്ടായിരുന്ന 18 ആളുകളെ രക്ഷപ്പെടുത്തിയെന്ന് റിപ്പോർട്ട്. രക്ഷപ്പെടുത്തിയ അഞ്ചു ആളുകൾക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്. നാല് ആളുകളെ കാണാതായി.
വാൻഹായി 506 എന്ന കപ്പലിലാണ് തീപിടിച്ചത്. ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പലിന് തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പൽ. കാറ്റഗറി 3 വിഭാഗത്തിലുള്ള ചരക്കുകളാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ഇവ സ്ഫോടന സാധ്യതയുള്ളവയാണ്. കോസ്റ്റ്ഗാർഡും നേവിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.