കോഡൂർ: തിരുവനന്തപുരത്തെ സി.എച്ച്. സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കോഡൂർ പഞ്ചായത്തിലെ വിവിധ മഹല്ലുകളിൽ നിന്നും ഈദ്ഗാഹുകളിൽ നിന്നും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റികൾ സ്വരൂപിച്ച ഫണ്ട് തിരുവനന്തപുരം സി.എച്ച്. സെന്റർ ഭാരവാഹിയും എം.എൽ.എ.യുമായ കെ.പി.എ. മജീദ് സാഹിബിന് കൈമാറി. കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളാണ് ഫണ്ട് കൈമാറിയത്.
കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് എൻ. കുഞ്ഞീതു അധ്യക്ഷത വഹിച്ച ചടങ്ങിൽ തറയിൽ യൂസുഫ്, എം.ടി. ബഷീർ, വി.പി. ഹനീഫ, പറവത്ത് ഉമ്മർ എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി സെക്രട്ടറി സി.പി. ഷാജി സ്വാഗതവും ട്രഷറർ നാസർ നന്ദിയും പറഞ്ഞു. സി.എച്ച്. സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോഡൂർ പഞ്ചായത്തിലെ ജനങ്ങൾ ഈ ധനസമാഹരണത്തിൽ പങ്കുചേർന്നത്.
Latest News