കൊളത്തൂർ : രണ്ട് ദിവസങ്ങളിലായി കൊളത്തൂർ ജംഗ്ഷൻ പാലാറ ഇബ്റാഹീം മുസ്ലിയാർ സ്ക്വയറിൽ നടന്ന എസ് എസ് എഫ് കൊളത്തൂർ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.696 പോയിന്റ് നേടി പുലാമന്തോൾ സെക്ടർ
ജേതക്കളായി. അഞ്ച് സെക്ടറുകളിൽനിന്ന് എഴുന്നൂറോളം വിദ്യാർഥികൾ മാറ്റുരച്ച സാഹിത്യോത്സവിൽ 630 പോയിന്റുമായി മൂർക്കനാട് സെക്ടർ രണ്ടാം സ്ഥാനവും 580 പോയിന്റുമായി കൊളത്തൂർ സെക്ടർ മൂന്നാം സ്ഥാനവും നേടി.
കലാപ്രതിഭയായി കൊളത്തൂർ സെക്ടറിലെ എം പി അബ്ദുൽ മാജിദിനെയും സര്‍ഗപ്രതിഭയായി പാങ്ങ് സെക്ടറിലെ മുഹമ്മദ് അൻസിലിനെയും തിരഞ്ഞെടുത്തു.
സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ ഉദ്ഘാടനം ചെയ്തു.റഹ്മത്തുല്ല സഖാഫി ഓണപ്പുട അധ്യക്ഷത വഹിച്ചു.പി കെ മുഹമ്മദ് ശാഫി വെങ്ങാട് അനുമോദന പ്രഭാഷണം നടത്തി.പി വി
സൈതലവി സഖാഫി, എൻ ബശീർ, പി കെ
മുസ്തഫ അഹ്സനി പ്രസംഗിച്ചു.
എം പി മുഹമ്മദ് ശരീഫ് സഖാഫി സ്വാഗതവും
ഷൗക്കത്ത് ഓണപ്പുട നന്ദിയും
പറഞ്ഞു.