തൃക്കലങ്ങോട് : മൂന്ന് വർഷം മുൻപ് ഊരിവെച്ച വള കാക്ക കൊത്തി കൊണ്ടുപോയത്‌തിരികെ ലഭിച്ചു. മാങ്ങ പറിക്കാൻ കയറിയപ്പോൾ ചെറുപള്ളി സ്വദേശിയും തെങ്ങുകയറ്റക്കാരനുമായ അൻവർ സാദത്തിന് ഒന്നരപവനോളം തൂക്കം വരുന്ന മുറിഞ്ഞുകിടക്കുന്ന വളകഷ്‌ണങ്ങൾ ലഭിച്ചത്. യഥാർത്ഥ ഉടമയെ കണ്ടെത്തി എൽപ്പിച്ചുകൊടുക്കണമെന്ന ചിന്തയുമായി നടന്ന് തൃക്കലങ്ങോട് പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ ഇക്കാര്യം പറയുകയും ഒരു പരസ്യം ഗ്രന്ഥാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. മൂന്നു വർഷം മുൻപ് നഷ്പ്പെട്ട വളയുടെ കഥയുമായി വെടിയംകുന്ന് സ്വദേശിയായ സുരേഷ് രുഗ്‌മിണി ദമ്പതിമാർ വായനശാലയിൽ വരികയും പെരിന്തൽമണ്ണ കല്യാൺജ്വല്ലറിയിൽ നിന്നു വാങ്ങിയ സ്വർണ്ണം തിരിച്ചറിയുകയും ചെയ്‌തതോടെ അവർക്ക് പ്രസ്തുത ആഭരണം അൻവർ വായനശാല ഭാരവാഹികളെ സാക്ഷി നിർത്തി തിരിച്ചുനൽകുകയും ചെയ്തു.
കാക്കകൂട്ടിൽ നിന്നും കിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ചു.
Unknown
0