പെരിന്തൽമണ്ണ ടൗണിൽ സ്ഥിതിചെയ്യുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിനും മൂന്നോളം ബിൽഡിങ്ങുകൾക്കും കാലങ്ങളായി അപകട ഭീഷണി ഉയർത്തി നിന്നിരുന്ന കൂറ്റൻ പൂമരം സുരക്ഷിതമായി നീക്കം ചെയ്ത് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ.
പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി ഷാജിയുടെയും,പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ഫൈസലിന്റെയും നിർദ്ദേശപ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ മരം മുറിച്ച് നീക്കിയത്.
യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,പാലക്കാട് ജില്ലാ സോൺ പ്രവർത്തകൻ മുരുകേഷ്,ഫവാസ് മങ്കട,സുമേഷ് വലമ്പൂർ,വാഹിദ അബു, ഹുസ്സൻ കക്കൂത്ത്,ഫാറൂഖ് പൂപ്പലം,ജിൻഷാദ് പൂപ്പലം, സുബീഷ് പരിയാപുരം, സനൂബ് തട്ടാരക്കാട്,നിതു ചെറുകര,രവീന്ദ്രനാഥ് പാതായ്ക്കര,യദു പാതായ്ക്കര,ഹദിയ കക്കൂത്ത്,സിന്ധു മാനത്ത്മംഗലം,ശ്യാം പാതായ്ക്കര, എന്നിവർ ചേർന്നാണ് മരം സുരക്ഷിതമായിമായി മുറിച്ച് നീക്കിയത്.