പൂക്കാട്ടിരി എടയൂർ കെ.എം.യു.പി സ്കൂളിലെ സ്കൗട്ട് ഗൈഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "ഗതാഗത സുരക്ഷ പരിശീലനത്തിന്റെ" ഭാഗമായി എടയൂർ പൂക്കാട്ടിരി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളുമായി "സുരക്ഷിത യാത്രാ രീതികൾ" എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തുകയും ഇരുപതോളം നിർദ്ദേശങ്ങൾ അടങ്ങുന്ന ഗതാഗത സുരക്ഷ പത്രിക സമർപ്പിക്കുകയും ചെയ്തു.
സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിക്കുന്ന പ്രൈവറ്റ് വാഹനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ, അടിയന്തര സേവനങ്ങൾക്കുള്ള മൊബൈൽ നമ്പറുകൾ എന്നീ കാര്യങ്ങൾ പത്രികയിൽ ഉൾപ്പെടുന്നു.
സ്കൗട്ട് മാസ്റ്റർ ഹഫീസ് മുഹമ്മദ്, ഗൈഡ് ക്യാപ്റ്റൻ സി.പി ഷഹർബാൻ എന്നിവർ നേതൃത്വം നൽകി. ഓട്ടോ തൊഴിലാളികളായ യാസർ, സൈനുദ്ദീൻ, സെൽവരാജ്, അബ്ദുൽ അസീസ്, സുരേഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
Latest News