Top News

കാസര്‍കോട് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 5 മരണം


   കാസര്‍കോട് : തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു റോഡരികില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. ഓട്ടോ റിക്ഷയും ബസും കാത്ത് നിന്നവര്‍ക്കിടയിലേക്കാണ് ഇടിച്ചു കയറിയത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയിലുള്ളവരാണ് മരിച്ചതെന്ന് പ്രാഥമിക വിവരമെന്നു  എകെഎം അഷ്റഫ് എംഎല്‍എ  പറഞ്ഞു. മരിച്ചത് 3 സ്ത്രീകളും ഒരുകുട്ടിയും ഓട്ടോ ഡ്രൈവറുമെന്ന് ദൃക്സാക്ഷി  പറഞ്ഞു. കുട്ടിക്ക് 10 വയസുണ്ട്. ബസ് കാത്തുനിന്നവര്‍ക്ക്' പരുക്കേറ്റു.

Previous Post Next Post