കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'വയോജനങ്ങളുടെ ഉല്ലാസയാത്ര (ഇക്കിഗായ് 4)' ശ്രദ്ധേയമായി. വയോജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉല്ലാസയാത്ര സംഘടിപ്പിച്ചത്.
ഈ വർഷം 200 ഗുണഭോക്താക്കളാണ് യാത്രയിൽ പങ്കെടുത്തത്. മറൈൻ ഡ്രൈവ് ബീച്ച്, മെട്രോ, വാട്ടർ മെട്രോ എന്നിവിടങ്ങൾ സന്ദർശിച്ച് അവർ ഒരു ദിവസം മുഴുവൻ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോയി. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. കഴിഞ്ഞ നാല് വർഷമായി പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കിവരുന്നു.
യാത്രയിൽ പങ്കെടുത്ത മുഴുവൻ പേർക്കും മലയിൽ ഫുഡ് പാർക്കിന്റെ ഓണക്കിറ്റുകളും സമ്മാനിച്ചു.