Top News

കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സമരമുഖത്തേക്ക്.

 

 കേരളത്തിലെ കോഴി വളർത്തൽ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ്  കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശത്ത് ജോലി ചെയ്തു വലിയ വരുമാനം ഇല്ലാത്ത മടങ്ങിവന്ന പ്രവാസികളും വനിതകളും വിധവകളും സ്വന്തമായി മറ്റു ജോലികളിൽ ഏർപ്പെടാൻ കഴിയാത്ത ആളുകളുമാണ് കൂടുതലായും കോഴി വളർത്തൽ മേഖലയിലുള്ളത് അതുകൊണ്ടുതന്നെ ഈ മേഖലയിൽ മൂന്നുലക്ഷത്തോളം കർഷകറുണ്ട്. കോഴി വളർത്തുന്ന താൽക്കാലിക ഷെഡുകൾക്ക് വലിയ തോതിലുള്ള ആഡംബര നികുതിയും അതുപോലെ ലേബർ സെസ് നികുതിയും ഒക്കെ ചുമത്തിക്കൊണ്ട് ഗവൺമെന്റ് കർഷകർക്ക് എതിരെ വലിയ നോട്ടീസുകൾ നൽകിക്കൊണ്ടിരിക്കുകയാണ് ഫാം അളന്ന് തിട്ടപ്പെടുത്തി വലിയ നികുതിയാണ് ഇപ്പോൾ ചുമത്തി കൊണ്ടിരിക്കുന്നത് അതിനെതിരെ  സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ട് ഇറങ്ങുന്നതിനു വേണ്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മലപ്പുറം പാലക്കാട് ജില്ലകളിലെ സംയുക്ത വിശദീകരണ യോഗം പെരിന്തൽമണ്ണയിൽ ഉള്ള വ്യാപാര ഭവനിൽ വെച്ച്  സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. കെ. ടി ഉമ്മർ നിർവഹിച്ചു. കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെനും മറ്റു കർഷകർക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ഹുസൈൻ വടക്കന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാദറലി വറ്റലൂർ സെക്രട്ടറി. കോഴി കോഴി  വളർത്തൽ ഷെഡിന്റെ അശാസ്ത്രീയമായ നികുതി ഒഴിവാക്കണമെന്നും ലൈസൻസ് സമ്പ്രദായം ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് വിശദീകരിച്ചു. സംസ്ഥാന ട്രഷറർ സൈദ് മണലായ.  മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹംസ പാലത്തിങ്ങൽ. മലപ്പുറം ജില്ലാ സെക്രട്ടറി സബീർ പുളിങ്കാവ്. മലപ്പുറം ജില്ലാ ട്രഷറർ  ഹംസ പന്തല്ലൂർ. അബ്ദുൽ ഖാദർ വണ്ടൂർ.  പാലക്കാട് ജില്ലാ പ്രസിഡണ്ട്. നാലകത്ത് മുഹമ്മദ്. പാലക്കാട് ജില്ലാ സെക്രട്ടറി സമീർ അലനല്ലൂർ. ലത്തീഫ് മണ്ണാർമല സ്വാഗതവും നജീബ് ടി കെ നന്ദിയും പ്രകാശിപ്പിച്ചു.

Previous Post Next Post