Top News

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'ഒപ്പം' പദ്ധതി: റാങ്ക് നേടിയ ഉദ്യോഗാർത്ഥികളെ ആദരിച്ചു.


 മലപ്പുറം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടിയുള്ള 'ഒപ്പം' പദ്ധതിയുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റിൽ  നടന്നുവരുന്ന പി.എസ്.സി. കോച്ചിങ് വഴി ഉന്നത വിജയം നേടി  റാങ്ക് ലിസ്റ്റിൽ ഇടം നേടിയ  ഭിന്നശേഷി ഉദ്യോഗാർത്ഥികളെ ആദരിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹല സെമിൻ, ബാസിൽ, മുഹമ്മദ് എന്നിവർക്ക്  ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉപഹാരം നൽകി. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര പെരിന്തൽമണ്ണ, സബ്കളക്ടർ സാക്ഷി മോഹൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ആക്സസ്സ് മലപ്പുറം സെക്രട്ടറി അബ്ദുൽ നാസർ, ട്രഷറർ ബഷീർ മമ്പുറം, കോഓർഡിനേറ്റർ റഈസ്, കോഡൂർ സഹകരണ ബാങ്ക് പ്രതിനിധികൾ പങ്കെടുത്തു.

Previous Post Next Post