Top News

തൃണമൂൽ കോൺഗ്രസ് വള്ളിക്കുന്ന് മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി

 

പെരുവള്ളൂർ:തൃണമൂൽ കോൺഗ്രസ്  വള്ളിക്കുന്ന്  നിയോജക  മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും പെരുവള്ളൂർ  പഞ്ചായത്തിലെ പറമ്പിൽ പീടികയിൽ വെച്ച് നടത്തപ്പെട്ടു.തൃണമൂൽകോൺഗ്രസ്  സംസ്ഥാന  കോഡിനേറ്റർ ലീഡർ ശ്രീ .പി .വി  അൻവർ ഉദ്ഘാടനം നിർവ്വഹിച്ചു.  മൊയ്തീൻ കുട്ടി  മാസ്റ്റർ(സംസ്ഥാന എക്സിക്യൂട്ടിവ് അംഗം), അഡ്വ:സഹീദ് റൂമി(A I T C സംസ്ഥാന യൂത്ത് കോഡിനേറ്റർ),ഇസ്മായീൽ എരഞ്ഞിക്കൽ  (നിലംബൂർ നഗര സഭാ കൗൺസിലർ)തുടങ്ങിയവർ സംസാരിച്ചു.
പുതുതായി  പാർട്ടിയിലേക്ക് കടന്ന് വരാൻ തെയ്യാറായ 13 ആളുകളെ പി. വി അൻവർ മെംബർഷിപ്പ് നൽകി സ്വീകരിച്ചു.പ്രസ്തുത  സമ്മേളനത്തിൽ വെച്ച് ശാരീരിക വൈകല്യങ്ങളെ നിശ്ചയം ദാർഡ്യം  കൊണ്ട് നേരിട്ട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ    സയിൻസിൽ ഡോക്ടറേറ്റ് നേടിയ കിഴക്കയിൽ ചെമ്പൻ യൂനുസിനെ പി വി അൻവർ ആദരിച്ചു.ചൂരൽ മലയിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സന്നദ്ധ സംഘടനക്ക് അതിന്റെ ഒന്നാം  വാർഷികത്തിൽ ഉപഹാരം നൽകി ആദരിച്ചു..
കൂടാതെ C B S E(2024,25), ഉന്നത വിജയവും S, S. L. C
 പരീക്ഷയിൽ ഫുൾ A+ഉം നേടിയ വിദ്യാർത്ഥിനികൾക്കുള്ള അവാർഡ് ദാനവും നടത്തി. പെരുവള്ളൂർ പഞ്ചായത്ത് വാർഡ് 13 ലെ ശോചനീയാവസ്ഥയിലുള്ള റോഡിന്റെ കാര്യത്തിൽ അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രദേശവാസികളായ  100 ഓളം ആളുകളുടെ ഒപ്പ് ശേഖരണത്തോടെ ലീഡർ ശ്രീ  പി.വി അൻവറിന് പരാതി നൽകി. മണ്ഡലം പ്രസിഡന്റ് ചോനാരി മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് A. I. T.C പ്രസിഡണ്ട് അറക്കൽ അമീർ സ്വാഗത പ്രസംഗം നടത്തുകയും മണ്ഡലം ട്രഷറർ അറക്കൽ റിയാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Previous Post Next Post