Top News

മലപ്പുറത്ത് ഗസൽ മഴ പെയ്തിറങ്ങി

 

മലപ്പുറം : മലപ്പുറം നഗരസഭയും, എസ്.എം സർവർ ഉർദു ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ഗസൽ ആലാപന മത്സരം പ്രൗഢമായി. മുനിസിപ്പൽ ബസ്റ്റാൻ്റ് ഓഡിറ്റോറിയത്തിൽ

നടന്ന മത്സരത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രഗൽഭരായ നാൽപതോളം ഗസൽ ആലാപകർ പങ്കെടുത്തു. 

 ഉർദു

ഗസൽ പ്രേമിയും സാമൂഹ്യ- സാംസ്കാരിക നായകനുമായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഉർദു ഭാഷാ പഠനം ആരംഭിക്കുന്നതിൽ വലിയ പങ്ക് വഹിച്ച മലയാളിയായ പ്രശസ്ത ഉർദു സാഹിത്യകാരൻ എസ് .എം സർവറിൻ്റെയും ഓർമയിലാണ് നഗരസഭ ഈ മത്സരം സംഘടിപ്പിച്ചത്.

പി.ഉബൈദുളള എം.എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി അദ്ധ്യക്ഷത വഹിച്ചു.

എസ്.എം സർവറിൻ്റെ ശിഷ്യരിൽ പ്രമുഖനായ പി. മൊയ്തിൻ കുട്ടി മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ലോഗോ ഡിസൈനർ പി.പി. മുഹമ്മദ് കോയ, ഡോക്ടറേറ്റ് ജേതാവ് റസീന എന്നിവർക്ക് ഉപഹാരം നൽകി.

വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കിം, ഷൗക്കത്ത് ഉപ്പൂടൻ, ഡോ. കെ.പി ശംസുദ്ധീൻ തിരൂർക്കാട്, എൻമൊയ്തീൻകുട്ടി, എൻ.കെ ഹഫ്സൽ റഹ്മാൻ, ടി.എ റഷീദ് പന്തല്ലൂർ, സബാഹ് വണ്ടൂർ, സലാം മലയമ്മ, എം.പി സത്താർ അരയങ്കോട്, ടി.എച്ച് കരിം, പി.സി വാഹിദ്സമാൻ,വി. അബ്ദുൽ മജീദ്,സാജിദ് മൊക്കൻ സംസാരിച്ചു.

പി.പി.മുഹമ്മദ് സിനാൻ താജ് ( കണ്ണൂർ), കെ. ശ്രീഭുവൻ (പാലക്കാട്) വി.പി അമിന ഹമീദ് (കോഴിക്കോട്) എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി ശിഹാബ് തങ്ങളുടെ പേരിലുള്ള 20000, 12000, 8000 രൂപ വീതമുള്ള ക്യാഷ് പ്രൈസിനും എസ്.എം സർവറിൻ്റെ പേരിലുള്ള ഉപഹാരത്തിനും അർഹത നേടി.

Previous Post Next Post